ബി.ജെ.പിയില്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ല; ജ്യോതിരാദിത്യ സിന്ധ്യ

0
283

ബിജെപിയില്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് ബഹുമാനം ലഭിക്കുന്നുണ്ടെന്നും ഇതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ടതില്‍ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും ഇന്ത്യാ ടുഡേ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അര്‍ഹതയുള്ളവര്‍ക്കാണ് ബിജെപിയില്‍ പദവികള്‍ ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം ജനസേവനം നടത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും സിന്ധ്യ വ്യക്തമാക്കി.

തന്റെ ലക്ഷ്യം ജനസേവനമാണ്. കഴിഞ്ഞ 20 വര്‍ഷമായി ജനങ്ങള്‍ക്ക് തന്നെ അറിയാം. ഒരു കസേരക്ക് വേണ്ടിയും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here