Local News

ജില്ലയില്‍ 91.61 % പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

കോഴിക്കോട് ജില്ലയില്‍ 91.61 % പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 31 ,22,160 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,26,882ആളുകള്‍ (91.61 %) ആദ്യ ഡോസും 8,95,278പേര്‍ (40 .20%) രണ്ടാം ഡോസും സ്വീകരിച്ചു.

18 നും 45 നുമിടയില്‍ പ്രായമുള്ളവരില്‍ 9,90102പേര്‍ ആദ്യ ഡോസും 1,73791പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 45നും 60 നുമിടയില്‍ പ്രായമുള്ളവരില്‍ 6,17,371 പേര്‍ ആദ്യ ഡോസ് വാക്‌സിനും 3,06,938 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 5,11,444പേര്‍ ആദ്യ ഡോസ് വാക്‌സിനും 3,20,209 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകരില്‍ 52,717 പേര്‍ ആദ്യ ഡോസും 45,072 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. മറ്റ് കോവിഡ് മുന്‍നിര പോരാളികളില്‍ 55,248 പേര്‍ ആദ്യ ഡോസും 49,268 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ആവശ്യമാണ്. വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 27 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2768075.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയിലെ വളയം ഗ്രാമപഞ്ചായത്തിലെ മാഞ്ചാന്തറ അങ്കണവാടി, ഹെല്‍ത്ത് സബ് സെന്റര്‍, ഓള്‍ഡ് ഏജ് ഹോം, ഖാദി സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടി കുഴല്‍ക്കിണര്‍ അധിഷ്ഠിത മിനി കുടിവെളള പദ്ധതി നടപ്പിലാക്കുന്നതിനുളള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2370016.

യുവജന കമ്മീഷന്റെ ഹിയറിംഗ് മാറ്റിവച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 27 ന് രാവിലെ 11 മണി മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ച ഹിയറിംഗ് 28 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്സ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി ഒക്റ്റോബര്‍ നാലിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ehealthkozhikode@gmail.com ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല.

യോഗ്യത: ഡിപ്ലോമ, ബി.എസ്.സി, എം.എസ്.സി, ബി.ടെക്, എം.സി.എ (ഇലക്ട്രോണിക് /കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം: 10000 രൂപ. കാലവധി: ആറു മാസം. വിവരങ്ങള്‍ക്ക് 9495981755 (ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍) ബന്ധപ്പെടുക.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം

2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് 2, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, റ്റി.റ്റി.സി, പൊളിടെക്നിക്ക്, ഡിഗ്രി, പി. ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് വര്‍ഷാന്ത്യ പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷന്‍/തത്ത്യുല്ല്യ ഗ്രേഡ് എന്നിവയില്‍ വിജയിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ താമസിക്കുന്നവരും കേരളത്തില്‍ സ്ഥിതി ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ എഴുതി പാസായിട്ടുള്ളവരുമായിരിക്കണം. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം ഇ-ഗ്രാന്റ്സ് 3.0 സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത് ലഭിച്ച യൂസര്‍ ഐഡി, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഡാറ്റ എന്‍ട്രി ചെയ്ത ശേഷം അപ്ലൈ ഫോര്‍ സ്‌കോളര്‍ഷിപ്പ് എന്ന ഓപ്ഷന്‍ വഴി സ്പെഷ്യല്‍ ഇന്‍സെന്റീവ് സ്‌കീം Special Incentive Schemeന് അപേക്ഷിക്കാമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

സൈറ്റില്‍ നിന്നുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 20 നകം വിദ്യാര്‍ത്ഥി താമസിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ന്യൂനതകളുള്ളതും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. വെബ്സൈറ്റ്: www.egrantz.kerala.gov.in

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!