Kerala News

ക്വാറം തികഞ്ഞില്ല;തൃക്കാക്കരയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല

തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ക്വാറം തികയാത്തതിനാല്‍ പ്രമേയം ചര്‍ച്ച ചെയ്യാതെ തള്ളി. പ്രതിപക്ഷമായ എല്‍ ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉള്‍പ്പെടെ 17 പേര്‍ മാത്രമാണ് പ്രമേയ ചര്‍ച്ചയ്ക്ക് എത്തിയത്. 43 അംഗ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ കുറഞ്ഞത് 22 പേരെങ്കിലും ആവശ്യമാണ്. നാല് സ്വതന്ത്രന്മാരും യുഡിഎഫ് അംഗങ്ങളും അടക്കം 25 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാന്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

ഓണത്തിന് പണം നിറച്ച കവറുകള്‍ കൗണ്‍സിലര്‍മാര്‍ക്കു നല്‍കിയതോടെയാണ് തൃക്കാക്കരയില്‍ വിവാദം തുടങ്ങിയത്. ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!