കൊച്ചി: സ്വര്‍ണ വില വീണ്ടും റിക്കാര്‍ഡില്‍. പവന് 80 രൂപ വര്‍ധിച്ച് 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 27920 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3500 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുള്ളതിനാൽ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിവരം.