ഡൽഹി : കശ്‌മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർടികൾ. അറസ്‌റ്റ്‌ചെയ്‌ത രാഷ്ട്രീയനേതാക്കളെ വിട്ടയക്കുക ജമ്മു കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഡൽഹിയിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു.ശേഷം കശ്മീർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പുറത്തിറക്കി. നിലവിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരും നാലുവട്ടം എംഎൽഎയായിരുന്ന മുഹമദ് യൂസഫ് തരിഗാമിയും ഉൾപ്പെടെ ജയിലിലാണ് .
ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്, ആർജെഡി, നാഷണൽകോൺഫ്രൻസ്, തൃണമൂൽ കോൺഗ്രസ്, എംഡിഎംകെ, സമാജ്‌വാദിപാർടി, മുസ്ലിംലീഗ്, എൽജെഡി പാർടികളുടെ നേതാക്കളും എംപിമാരും പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾ
ഡി രാജ (സിപിഐ), ദിനേശ് ത്രിവേദി (തൃണമൂൽ കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), ഗുലാംനബി ആസാദ് (കോൺഗ്രസ്), സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് (സിപിഐ എം), മനോജ് കുമാർ ജഹ (ആർജെഡി), ശരത്‌യാദവ് (എൽജെഡി) എന്നിവർ മുൻനിരയിൽ/ഫോട്ടോ: കെ എം വാസുദേവൻ
കാശ്‌മീരിനായി ഡൽഹിയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്‌മ. ഡി രാജ (സിപിഐ), ദിനേശ് ത്രിവേദി (തൃണമൂൽ കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), ഗുലാംനബി ആസാദ് (കോൺഗ്രസ്), സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് (സിപിഐ എം), മനോജ് കുമാർ ജഹ (ആർജെഡി), ശരത്‌യാദവ് (എൽജെഡി)