Trending

‘ഓർമ്മകൾ പെയ്തിറങ്ങുമ്പോൾ’ മുൻ നിയമസഭാ സാമാജികരുടെ കൂട്ടായ്മയുടെ പുസ്തക പ്രകാശനം നാളെ

തിരുവനന്തപുരം:ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി മുൻ നിയമസഭാ സാമാജികരുടെ കൂട്ടായ്മയും പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകളുടെയും മെഗാഷോ അവാർഡുകളുടെയും വിതരണവും അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചനാമത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെടും. “കോൺസ്റ്റിറ്റ്യൂഷണൽ ഫെഡറലിസം” എന്ന വിഷയത്തെ ആസ്പദമാക്കി, പ്രമുഖർ പങ്കെടുക്കുന്ന സെമിനാറും സംഘടിപ്പിക്കും.


നാളെ 9 മണിക്ക് ദേശീയ നേതാക്കളുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചനയും നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രദര്‍ശനം ഉദ്ഘാടനവും നടക്കും. തുടർന്ന്
പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍ (മുന്‍ നിയമസഭാ സാമാജികര്‍,സെക്രട്ടറിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മുന്‍ ജീവനക്കാര്‍ എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്ക്കും.പുസ്തക പ്രകാശന സമ്മേളനം (ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍ മലയാള പരിഭാഷ വാല്യം 1),25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ ജീവനക്കാര്‍ എന്നിവരെ ചടങ്ങിൽ ആദരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടികൾ ഉദ്ഘടനം ചെയ്യും.സ്പീക്കര്‍ എ.എൻ ഷംസീർ അധ്യക്ഷത വഹിക്കും .സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.പുസ്തകോത്സവവുമായി ബന്ധപ്പെട്ട മാധ്യമ അവാര്‍ഡ്, മെഗാഷോ അവാര്‍ഡ് തുടങ്ങി മറ്റു പുരസ്കാരങ്ങളുടെ സമര്‍പ്പിക്കും .കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഫെഡറലിസം – എമര്‍ജിംഗ് ചലഞ്ചസ് ആന്‍ഡ് റെസ്പോണ്‍സസ് സെമിനാര്‍ നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!