Local

ഇലക്ഷന്‍ സ്പെഷല്‍ ഡ്രൈവ് റെയ്ഡില്‍ സ്കൂട്ടറില്‍ നിന്ന് മദ്യം പിടികൂടി

ഇലക്ഷന്‍ സ്പെഷല്‍ ഡ്രൈവ് റെയ്ഡില്‍ സ്കൂട്ടറില്‍ നിന്ന് മദ്യം പിടികൂടി

കുന്ദമംഗലം പതിമംഗലം ചാലിയില്‍ വീട്ടില്‍ കേളപ്പന്‍ മകന്‍ ജിതേഷ് വയസ്സ് 42 ൽ നിന്നാണു 30 ലിറ്റർ മദ്യം പിടികൂടിയത്.കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു കേസെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെടുര്‍ന്നാണ് പരിശോധന നടത്തുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്. പ്രിവന്‍റീവ് ഒഫീസര്‍ പ്രവേശ്.എം , സിവില്‍ എക്സൈസ് ഒഫീസര്‍മാരായ സുജീഷ്.കെ , അര്‍ജുന്‍ വൈശാഖ് , അജിത്ത്.പി എക്സൈസ് ഡ്രൈവര്‍ എഡിസണ്‍ കെ.ജെ എന്നിവരടങ്ങുന്ന സംഘമാണ് റൈഡ് നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!