Kerala News

വോട്ടർ പട്ടികയിലെ ക്രമക്കേട്; സംഘടിത നീക്കമല്ല; മുഖ്യമന്ത്രി

വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു . ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണം എന്ന് ജനം ആഗ്രഹിക്കുന്നുവെന്നും എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും പിണറായി വിജയൻ അവകാശപ്പെടുന്നു. കോൺഗ്രസ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണെന്നും നേതാക്കൾ വലിയ രീതിയിൽ ബിജെപിയിലേക്ക് പോകുന്നുവെന്നും പറഞ്ഞ പിണറായി കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീ വിരുദ്ധത പറ‌ഞ്ഞാണെന്നും ആരോപിച്ചു.
ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത ആരോപണങ്ങൾ ഉന്നയിച്ച് ഇറങ്ങി പോയത് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ആണെന്നും മുഖ്യമന്ത്രി ഓ‌‌ർമ്മപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!