Trending

സിഎംആര്‍എല്‍-എക് സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സി.എം.ആർ.എൽ. – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണായക തീരുമാനമുണ്ടായത്. വിവാദ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. പിണറായി വിജയന് പുറമേ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ, സി.എം.ആർ.എൽ. – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നായിരുന്നു പ്രധാന ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) നിയമോപദേശം തേടിയിരുന്നു. അന്വേഷണം നടത്താമെന്നാണ് എ.ജി. നിയമോപദേശം നൽകിയത്. തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് സംസ്ഥാന പോലീസ് മേധാവി തീരുമാനിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!