International

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല; എതിര്‍പ്പറിയിച്ച് ചൈന

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും ഏല്‍പ്പിക്കുന്നത് ഒരിക്കലും ഒരു പരിഹാരമാകുന്നില്ല. ചൈനീസ് വിദേശകാര്യ മന്ത്രി ലിന്‍ ജിയാനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ സാമ്പത്തിക ഭീകരവാദമെന്നാണ് ഇറാന്‍ വിളിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്‍ ശക്തമായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. എന്നാല്‍ ഇറാന്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് അഭ്യര്‍ഥിച്ചു. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു. സാമ്പത്തിക യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും സാമ്പത്തിക ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും അരഗ്ചി പറഞ്ഞു. അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണ വിഷയത്തില്‍ ചര്‍ച്ച തുടരാനാണ് ഇറാനും ഒമാനും തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തില്‍ ഫോണ്‍ സംഭാഷണം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!