Entertainment

പിറന്നാൾ സമ്മാനമായി ലഭിച്ചത് ലക്ഷ്വറി കാർ; മോഹൻലാലിന് സർപ്രൈസ് നൽകി സുഹൃത്ത്

മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ 63-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് പിറന്നാൾ ദിനം ആഘോഷമാക്കുന്ന കാഴ്ചയാണ് കണ്ടത്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ ഒരു സർപ്രൈസ് ഗിഫ്റ്റുമെത്തി.

കിയ മോട്ടോഴ്‌സിന്റെ ആഡംബര ഇലക്ട്രിക് വാഹനമായ ഇ.വി.6 മോഹൻലാലിന് സമ്മാനിച്ചത് സുഹൃത്തും ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്സ് കെ ബാബു ആയിരുന്നു. ഭാര്യ സുചിത്രയുടെയും സുഹൃത്തുകളുടേയും സാന്നിധ്യത്തിൽ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അലക്സ് പിറന്നാൾ സമ്മാനമായി ഇവി 6 മോഹൻലാലിനു കൈമാറിയത്.

ടൊയോട്ട വെൽഫയർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് GL350, ലംബോർഗിനി ഉറസ്, റേഞ്ച് റോവര്‍ എന്നു തുടങ്ങി ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ടെങ്കിലും മോഹൻലാലിന്റെ ഗ്യാരേജിലെ ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പരിഹരിക്കുകയാണ് കിയ ഇ.വി.6.

2022 ജൂണ്‍ മാസത്തിലാണ് കിയ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി ഇ.വി.6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ഈ മോഡലിൽ ഉള്ളത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവിന് 60.95 ലക്ഷം രൂപയും ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവിന് 65.95 ലക്ഷം രൂപയുമാണ് വില വരുന്നത്. ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിലാണ് കിയ മോട്ടോഴ്സ് ഇ.വി.6 നെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!