തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി അറിയിക്കുന്നു, ”എന്നാണ് രജീബ് ബാനര്‍ജി രാജിക്കത്തില്‍ എഴുതിയത്. എന്നാല്‍ പാര്‍ട്ടിവിടുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
West Bengal Forest Minister Rajib Banerjee resigns from his office as Cabinet Minister.
— ANI (@ANI) January 22, 2021
His resignation letter reads, "It has been a great honour and privilege to serve the people of West Bengal. I heartily convey my gratitude for getting this opportunity." pic.twitter.com/EEXl8yzsM0
കഴിഞ്ഞദിവസം തൃണമൂല്‍ എം.എല്‍.എ അരിന്ദം ഭട്ടാചാര്യ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിരിക്കുകയാണ്.