Kerala

‘സർക്കാർ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വിഡിയോ കാണാൻ ആളില്ല’; വികസന സദസിനിടെ ജനപ്രതിനിധികൾ ഇറങ്ങിപോയി

സർക്കാർ വികസന സദസിടെ ജനപ്രതിനിധികൾ ഇറങ്ങിപോയി. മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് വികസന സദസിനിടയാണ് സംഭവം. ഉദ്ഘാടന സെഷന് ശേഷമാണ് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഉൾപ്പെടെ കാണാൻ ആളില്ലാതായി.

മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് വികസന സദസ് നടന്നത്. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ ഉണ്ടായത്. പിന്നീട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിപാടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെയാണ് പരിപാടി നടന്നത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കില്ലെന്ന് മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എംഎല്‍എ നേരത്തെ അറിയിച്ചിരുന്നു . യുഡിഎഫിന്റെ നേതൃത്വത്തില്‍ വികസന സദസുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും സര്‍ക്കുലറില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്നും അബ്ദുള്‍ ഹമീദ് വ്യക്തമാക്കി.

യുഡിഎഫ് നേതൃത്വം തളളിയ സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സഹകരിക്കുമെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!