Trending

ബാലുശ്ശേരി ഗവ.കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്

ബാലുശ്ശേരി: കിനാലൂരിൽ പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.2 കോടി ചെലവിൽ നിർമ്മിച്ച പുതിയ അക്കാഡമിക് ബ്ലോക്ക്, കാന്റീൻ, വനിത ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.

അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ, ബാലുശ്ശേരി മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി എന്നിവർ മുഖ്യാതിഥിയാവും.

2013- 14 ൽ കിനാലൂർ ഈസ്റ്റ് ജി.എൽ.പി സ്കൂളിൽ താത്ക്കാലികമായി പ്രവർത്തനമാരംഭിച്ച കോളേജ് 2019- 20 കാലത്താണ് കിനാലൂരിൽ വ്യവസായ വകുപ്പ് അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്തേക്ക് മാറുന്നത്. നിലവിൽ മൂന്ന് യു.ജി കോഴ്സുകളിലും ഒരു പി.ജി കോഴ്സിലുമായി 500 ഓളം കുട്ടികളാണ് കോളേജിലുള്ളത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!