Kerala

ബംഗളുരു മയക്കുമരുന്ന് കേസ്: ബിനീഷ് കൊടിയേരിയെ വീണ്ടും ചോദ്യം ചെയ്യും

ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ‍ ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല അക്കൌണ്ടുകളില്‍ നിന്ന് തന്‍റെ അക്കൌണ്ടുകളിലേക്ക് പണം വന്നുവെന്ന് അനൂപ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.

ബംഗ്ലുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേസിലെ പ്രതി അനൂപ് മുഹമ്മദിനെ കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ് ഇ. ഡി. പലരില്‍ നിന്നായി അനൂപ് മുഹമ്മദിന്‍റെ അക്കൌണ്ടിലേക്ക് പണം എത്തിയതായി ഇ.ഡി കണ്ടെത്തി. ബിനീഷ് കൊടിയേരിയില്‍ നിന്ന് തനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണ സംഘത്തോട് അനൂപ് മുഹമ്മദ് സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റ് പല ഉറവിടങ്ങളില്‍ നിന്നും പണം എത്തിയതിന്‍റെ രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹാജരാക്കിയപ്പോഴാണ് ആരൊക്കെ നിക്ഷേപിച്ചുവെന്നറിയില്ലെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയത്. താന്‍ പണം ആവശ്യപ്പെട്ടത് ബിനീഷിനോടാണെന്ന് കൂടി അനൂപ് സമ്മതിച്ചതോടെയാണ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയത്. ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്യാനായും ഇ.ഡി പദ്ധതി തയ്യാറാക്കിയെങ്കിലും ബിനീഷ് അസൌകര്യം അറിയിച്ചതോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് ബിനീഷിനെ പ്രത്യേകം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ 20 അക്കൌണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപിന്‍റെ അക്കൌണ്ടിലേക്ക് എത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഹോട്ടല്‍ വ്യവസായത്തിനുള്ള സാമ്പത്തിക സഹായം മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ബിനീഷ് കൊടിയേരി നല്‍കിയ വിശദീകരണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!