കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ . സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കത്ത് നൽകി. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ്.
കൊച്ചിയില്‍ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ

