Local News

കാരന്തൂർ -പാറക്കടവ് റോഡിലുള്ള ഓട്ടോറിക്ഷാ – ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ അനധികൃത പാർക്കിങ്;യോഗം ചേർന്ന് പഞ്ചായത്ത് ഭരണസമിതിയും വ്യാപാരികളും

കാരന്തൂർ -പാറക്കടവ് റോഡിലുള്ള ഓട്ടോറിക്ഷാ – ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ യോഗം ചേർന്ന് പഞ്ചായത്ത് ഭരണസമിതിയും വ്യപാരികളും.

വിഷയവുമായി ബന്ധപ്പെട്ട് കോടതിവിധിയിൽ ഉറച്ച് നിൽക്കുകയാണ് വ്യപാരികൾ.2019 ഡിസംബർ 17 ന് വന്ന വിധി പ്രകാരം കാരന്തൂർ -പാറക്കടവ് റോഡിലുള്ള ഓട്ടോറിക്ഷാ – ട്രാൻസ്പാർട്ട് വാഹനങ്ങളുടെ അനധികൃത പാർക്കിങ് വിധിപ്പകർപ്പ് കിട്ടി രണ്ട് മാസത്തിനുള്ളിൽ അവിടെ നിന്ന് മാറ്റണമെന്ന് പഞ്ചായത്തിനോട് നിർദ്ദേശിച്ചാണ് കോടതി ഉത്തരവിടുന്നത്.കോടതി വിധി മുൻ നിർത്തികൊണ്ടുതന്നെ ഒരു പരിഹാരത്തിനായാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ യോഗം നടന്നത് എന്നാൽ ഇതിനെ വ്യാപരികൾ എതിർക്കുകയാണ് ഉണ്ടായത് .താത്കാലിക സംവിധാനമെന്നോണം കാരന്തൂരിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഓട്ടോ നിർത്തിയിടുന്നതിനുള്ള സൗകര്യം ഒരുക്കാൻ ഭരണ സമിതി ശ്രമിക്കുന്നുണ്ട്.വ്യാപരികൾ എതിർത്തെങ്കിലും ആർ ടി ഒ അധികൃതരുമായും പോലീസുമായും ബന്ധപ്പെട്ട് ഈ വിഷയത്തിൽ ഒരു പരിഹാരം കാണാനായി പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നുണ്ട് .

കുന്ദമംഗലം നിയോജകമണ്ഡലം എം എൽ എ പി ടി എ റഹീമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അടക്കം ,എസ് ഐ ജയദേവൻ ,വ്യാപാര പ്രതിനിധികളായ കോയ,റിയാസ്.പ്രമോദ് (സി ഐ ടി യു സി) , സി എം ഗിരീഷ്‌കുമാർ (ബി എം എസ്)എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!