ന്യൂ ഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ രോഗബാധയെ ചെറുക്കാനായി ഉപയോഗിക്കുന്ന വാൽവുള്ള N- 95 മാസ്ക് രോഗന വ്യാപനം തടയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം മാസ്ക് ഉപയോഗിക്കുന്ന ആളുകൾക്ക് ശ്വസിക്കുന്ന സമയത്ത് വാൽവുകൾ വഴി അണുക്കൾ അകത്തേക്ക് കയറാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കണ്ടെത്തൽ.
ഇതിന്റെ ഭാഗമായി ആളുകൾ തുണി മാസ്ക്കുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്ത് അയച്ചു.