Kerala kerala

എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പിക് അപ് ജീപ്പ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!