കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രം നേതൃത്വത്തില്‍ പോഷകാഹാര പ്രദമായ ഭക്ഷണ രീതി, ജീവിതശൈലി രോഗ നിയന്ത്രണവ്യായാമം എന്നിവ നടപ്പില്‍ വരുത്തി. ചുലാംവായാല്‍, പിലാശ്ശേരി, ചെത്തുകടവ് എന്നീ സ്ഥലങ്ങളില്‍ വെച്ചു ആരോഗ്യ ബോധവല്‍ക്കരണം, പോഷകാഹാര ഭക്ഷണപ്രദര്‍ശനം, യോഗ, സുമ്പാ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ പൈങ്ങോട്ടുപുറം, കുന്ദമംഗലം ടൌണ്‍ എന്നിവിടങ്ങളില്‍ വെച്ച് തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും… പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നേല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവല്ലത്തു, ജനപ്രതിനിതികള്‍, മെഡിക്കല്‍ ഓഫീസര്‍ അര്‍ച്ചന വി, ഡോക്ടര്‍ ജലീല്‍, എച് ഐ എം രഞ്ജിത്ത്, പി എച് എന്‍ ജയലക്ഷ്മി, ജെ എച് ഐ, ജെ പി എച് എന്‍, എം. എല്‍, എസ്, പി,ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കുന്ദമംഗലത്ത് ആരോഗ്യ ബോധവല്‍ക്കരണം, പോഷകാഹാര ഭക്ഷണപ്രദര്‍ശനം സംഘടിപ്പിച്ചു
