Kerala News

മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്? സമ്മേളനങ്ങളെല്ലാം നടക്കുന്നത് കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട്;കോടിയേരി

സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് വരുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പ്രതിപക്ഷ നേതാവ് വസ്തുതകള്‍ വേണ്ടത്ര മനസിലാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

സി.പി.ഐ.എമ്മിന്റെ സമ്മേളനത്തിന് വേണ്ടി പ്രത്യേകിച്ചൊരു മാനദണ്ഡം നിശ്ചയിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം നടക്കുന്നത് കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണെന്ന് കോടിയേരി പറഞ്ഞു.

ഇവിടെ സോണുകള്‍ നിശ്ചയിച്ചതും കാറ്റഗറി നിശ്ചയിച്ചതുമെല്ലാം സര്‍ക്കാരാണ്. സി.പി.ഐ.എം അത് സംബന്ധിച്ച് ഒരു നിര്‍ദേശവും സമര്‍പ്പിച്ചിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ചു.

ആലപ്പുഴയില്‍ അടുത്ത ആഴ്ചയാണ് സമ്മേളനം. ഇപ്പോള്‍ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കാറ്റഗറിയില്‍ പെടുന്നവയല്ല. കൊടിമര ജാഥ, സെമിനാറുകള്‍, പൊതുയോഗം തുടങ്ങിയവയെല്ലാം മാറ്റിയിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ ആളുകള്‍ക്കെല്ലാം രോഗം പരത്തണമെന്ന ഉദ്ദേശ്യം സി.പി.ഐ.എമ്മിനുണ്ടാകുമോ?

ഞങ്ങളുടെ പാര്‍ട്ടിക്കാരുടെയെല്ലാം ആരോഗ്യകാര്യം സംരക്ഷിക്കണമെന്നാണ് തീരുമാനം. ഞങ്ങളുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകള്‍ക്ക് മാത്രമാണോ രോഗം ബാധിക്കുന്നത്. മമ്മൂട്ടി ഏത് സമ്മേളനത്തിലാണ് പങ്കെടുത്തത്. എത്രയോ പ്രഗത്ഭരായ ആളുകള്‍ക്ക് രോഗം വന്നുകൊണ്ടിരിക്കുകയല്ലേ?

വി.ഡി സതീശനെ പോലൊരാള്‍ ഇത്തരത്തിലൊരു ആരോപണം പറയുമ്പോള്‍ വസ്തുതകള്‍ മനസിലാക്കി പറയണമായിരുന്നു. കോടിയേരി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!