കുന്ദമംഗലം; കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ രാപ്പകല്‍ സത്യാഗ്രഹത്തിന് തുടക്കമായി.രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം നാളെ രാവിലെ 9 മണിക്കാണ് അവസാനിക്കുക.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഇ..എം. ജയപ്രകാശന്‍ വിനോദ് പടനിലം, മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സി അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം പി കേളു കുട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി ഷൗക്കത്തലി, പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജി മുപ്രമ്മല്‍, ടി.കെ ഹിതേഷ് കുമാര്‍, നൗഷാദ് തെക്കയില്‍, എ ഹരിദാസന്, പ്രബീഷ് എന്നിവര്‍ പ്രസംഗിച്ചു.