kerala

ഹാട്രിക്ക് സ്വർണനേട്ടത്തിൽ അർച്ചന

ഇത്തവണത്തെ കളിക്കളം കായികമേളയിൽ നിന്നും വയനാട്ടുകാരി അർച്ചന മടങ്ങുന്നത് ഹാട്രിക് മെഡൽ നേടിയ സന്തോഷത്തിലാണ്. പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ 800 മീറ്റർ, 1500 മീറ്റർ, ട്രിപ്പിൾ ജമ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹാട്രിക് സ്വർണമെഡലുകളാണ് പൂക്കോട് ഇ.എം.ആർ.എസിലെ ഈ മിടുക്കി സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം 1500 മീറ്റർ, 800 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡലുകൾ നേടിയിരുന്നു. ഇക്കൊല്ലം ആദ്യമായി പരീക്ഷിച്ച ട്രിപ്പിൾ ജമ്പിലും സ്വർണമെഡൽ നേടാനായി. ട്രാക്കിൽ മാത്രമല്ല, മൈതാനത്തിലും അർച്ചന മിന്നും താരമാണ്. കഴിഞ്ഞ അഞ്ച് വർഷമായി വയനാട് ഫുട്ബോൾ ടീമിന്റെ പ്രധാന അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് അർച്ചന. സ്പോർട്സ് പോലെ പഠനരംഗത്തും മിടുക്കിയാണ് ഈ പത്താം ക്ലാസുകാരി.

കോച്ച് മുഹമ്മദ് നിയാസിന്റെ പരിശീലനമാണ് ഇത്തവണ മികച്ച നേട്ടത്തിലേക്ക് തന്നെ നയിച്ചതെന്നു അർച്ചന പറയുന്നു. അമ്മ വസന്തകുമാരിയും സഹോദരൻ അഭിനന്ദും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!