
മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി കൊടും ക്രിമിനലായ മുജീബ് റഹ്മാൻ ജുഡാഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. നേരത്തെ പീഡന കേസുകൾക്ക് പുറമെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മഞ്ചേരിയിൽ രേഖപെടുത്തിയ പുതിയ കേസിൽ റിമാൻഡ് ചെയ്യുന്നതിന് മുൻപായി നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രക്ഷപ്പെട്ടു കളഞ്ഞത്.
ഈസ്റ്റ്‌ഹിൽ കോവിഡ് കെയർ സെന്ററിൽ ടെസ്റ്റ് കഴിഞ്ഞു വരികെ ഇയാൾ. ജയിൽ അധികൃതരുടെ മേൽ നോട്ടത്തിലിരിക്കെയാണ് ഈ കൊടും ക്രിമിനൽ രക്ഷപ്പെട്ടിരിക്കുന്നത്.
മുക്കത്ത് വയോധികയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാവുകയായിരുന്നു

