കോഴിക്കോട് കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. വീട്ടുകാർ മോഷണം പോയെന്ന് ആരോപിച്ച വസ്തു പിന്നീട് കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. മുറിയിൽ പൂട്ടിയിട്ട് കൈകാലുകൾ കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്തതായി കുട്ടി പറഞ്ഞു. അർധരാത്രിയിൽ രക്ഷപ്പെട്ട കുട്ടി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതിനെ തുടർന്ന് കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരന് ക്രൂരപീഡനം, കൈകാലുകൾ കെട്ടിയിട്ട് മർദനം

