പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളാണ് പുഴയിൽ കുടുങ്ങിയത്. മൂന്നു കുട്ടികളാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാൾ പുഴയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടു കുട്ടികളും പുഴയ്ക്ക് നടുവിൽ പെടുകയായിരുന്നു. മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ പുഴയുടെ നടുവിൽ പെട്ടത്. ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലാണ് കുട്ടികളെ രക്ഷപ്പെട്ടത്. ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്.
ചിറ്റൂർ പുഴയിൽ രണ്ടു കുട്ടികൾ കുടുങ്ങി;സ്കൂൾ കുട്ടികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം

