Kerala News

‘ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു’; കെ കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി

വിവാദങ്ങള്‍ക്ക് വഴിവെച്ച കെ കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി. ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് എം എം മണി പരാമര്‍ശം തിരുത്തിയത്.

എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന് എം എം മണി വ്യക്തമാക്കി. സ്പീക്കറുടെ നിരീക്ഷണത്തെ മാനിക്കുന്നു. പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അപ്പോള്‍ തന്നെ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു, അത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഈ പരാമര്‍ശം നടത്തരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!