മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനം, ഏത് വിജയ് സര്‍ക്കാര്‍ ആയാലും തീരുമാനം നടപ്പാക്കാന്‍ പറ്റില്ലെന്ന് എം എം മണി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തും എന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി എം എം മണി. തമിഴ്‌നാട് സര്‍ക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു.തമിഴ്‌നാടിന് ഇപ്പോള്‍ കൊടുക്കുന്ന അളവില്‍ വെള്ളം കൊടുക്കണം. കേരളത്തിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണം. ഏതു വിജയ് സര്‍ക്കാര്‍ ആയാലും ഈ തീരുമാനം നടപ്പാക്കാന്‍ പറ്റില്ല. ഇടുക്കിയിലെ 3 താലൂക്കുകള്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അത് കയ്യില്‍ വച്ചാല്‍ മതിയെന്ന് എ എം മണി മറുപടി നല്‍കി. […]









