കുന്ദമംഗലം: സർക്കാറിലേക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന വ്യാപാരികളെ ഭരണത്തിലെത്തുന്ന സർക്കാറുകൾ വേണ്ട വിധം പരിഗണിക്കണമെന്ന്
കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ബാപ്പു ഹാജി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര മന്ത്രാലയം എന്ന വ്യാപാരികളുടെ നീണ്ട കാലത്തെ ആവിശ്യം നടപ്പിലാക്കണമെന്നും ഏറെ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമം പുതിയ കേരള സർക്കാർ ഉടൻ നടപ്പിലാക്കണമെന്നും
അദ്ദ്ദേഹം പറഞ്ഞു. യൂനിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. അമീർ മുഹമ്മദ് ഷാജി, നാസർ മാവൂരാൻ, പി പ്രസന്നകുമാർ, പി ജയശങ്കർ, എൻ വിനോദ് കുമാർ, ടി സി സുമോദ്, എം കെ റഫീഖ്, കെ സജീവ്, എം പി മൂസ, സുനിൽ കണ്ണോറ,, ടി വി ഹാരിസ്, ടി ജിനിലേഷ്, നിമ്മി സജി, ആലിസ് നെൽസൺ, കെ കെ മഹിത,
കെ.കെ ജൗഹർ, കെ പി അബ്ദുൽ നാസ ർ, കെ പി സജീന്ദ്രൻ, ഓ പി ഭാസ്ക്കരൻ, എൻ പി തൻവീർ, എം പി അശോകൻ, കെ സുന്ദരൻ, പി എം മോഹൻ ദാസ്, തുടങ്ങിയവർ സംസാരിച്ചു.
എഴുപത് വയസ്സ് പിന്നിട്ട വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു. പുതിയ യൂനിറ്റ് ഭാരവാഹികളെയും യോഗം തിരെഞ്ഞെടുത്തു.
സർക്കാറിലേക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന വ്യാപാരികളെ സർക്കാറുകൾ വേണ്ട വിധം പരിഗണിക്കണം: പി കെ ബാപ്പു ഹാജി

