information News

അറിയിപ്പുകൾ

ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതൽ
ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റ് 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്. 17ന് ജില്ലാ പഞ്ചായത്ത് 18ന് മുനിസിപ്പാലിറ്റി 19ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളെ തിരഞ്ഞെടുക്കും. ജില്ലാ കളക്ടറാണ് വരണാധികാരി.
ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്കു മുഴുവനായി ഒരു കരടു വികസന പദ്ധതി തയ്യാറാക്കുന്നതിനുമാണ് ആസൂത്രണ സമിതി രൂപീകരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടേയും ചെലവു കണക്കുകൾ പരിശോധിച്ച് സമയബന്ധിതമായി സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.
ജൂണിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുകയാണ്. പിഴവുകളില്ലാത്ത വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു.
പി.എൻ.എക്സ്.1369/2021

നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് പരീക്ഷ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2021ൽ നടത്തുന്ന ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.ടി.ഇ.സി) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം keralapareekshabhavan.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.1370/2021

പട്ടികവർഗ വികസന വകുപ്പിന്റെ സി.ബി.എസ്.ഇ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം.ആർ.എസ്. സി.ബി.എസ്.ഇ, കുറ്റിച്ചൽ എന്നീ സ്‌കൂളുകളിൽ 2021-2022 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രവേശനം പട്ടികവർഗ്ഗക്കാർക്കും പട്ടികജാതിക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജ്ക്ട് ഓഫീസ്, നെടുമങ്ങാട്. ഇ-മെയിൽ: ndditdp@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ (നന്ദിയോട്) എന്നിവിടങ്ങളിലോ ലഭിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/ രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472-2812557.

ക്വട്ടേഷന്‍ നോട്ടീസ്

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് താലൂക്കിനു കീഴിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കല്‍, ആവശ്യമായ സ്ഥലങ്ങളില്‍ സുരക്ഷാ ബാരിക്കേഡുകള്‍, പന്തലുകള്‍ സ്ഥാപിക്കല്‍, കൗണ്ടിംഗ് ഹാള്‍ വൈദ്യുതീകരണം, സിസിടിവി സ്ഥാപിക്കല്‍ എന്നിവ ചെയ്യുന്നതിന് പരിചയസമ്പന്നരും നിയമാനുസൃത ലൈസന്‍സുകള്‍ ഉളളവരുമായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ബാധകമായ നികുതി ഉള്‍പ്പെടെയുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്.
ക്വട്ടേഷനില്‍ ഇനം തിരിച്ച് നിരക്ക് രേഖപ്പെടുത്തേണ്ടതാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കല്‍, സുരക്ഷാ ബാരിക്കേഡുകള്‍, പന്തല്‍ നിര്‍മ്മാണം എന്നിവയ്ക്ക്് ഒന്നായും വൈദ്യുതീകരണം, സിസിടിവി എന്നിവക്ക് പ്രത്യേകം പ്രത്യേകമായുമാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാണ്.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 21 -ന് രാവിലെ 10.30 ന് സ്വകാര്യ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഒഴിവുളള ഡെലിവറി എക്‌സിക്യൂട്ടീവ് (കുറഞ്ഞ യോഗ്യത : പ്ലസ് 2. ടുവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്വന്തമായി ഇരുചക്രവാഹനമുളളവര്‍ക്ക് മുന്‍ഗണന) തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളളവര്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍
അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre, ഫോണ്‍ – 0495 2370176.

സൗജന്യ തയ്യല്‍പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയില്‍ സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന സൗജന്യ തയ്യല്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി മെയ് അഞ്ച്. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2432470, 9447276470

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് ഇന്റവ്യൂ മാറ്റി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് ഏപ്രില്‍ 22, 23 തീയതികളില്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നടത്താനിരുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് ഇന്റര്‍വ്യൂ മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ :
പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി

എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. എസ്.എസ്.എല്‍.സിക്ക് നാലും ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്.
ഓരോ വിദ്യാലയവും പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കണം. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം മൈക്രോപ്ലാന്‍ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍, പി.ടി.എ. എന്നിവയുടെ സഹായത്തോടെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കും.
പരീക്ഷ എഴുതുന്ന കുട്ടികള്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ മൈക്രോപ്ലാനില്‍ ഉള്‍പ്പെടുത്തണം.
സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കണം. സ്വന്തം വാഹനമുള്ള രക്ഷിതാക്കള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തണം. സ്വന്തം വാഹനം ഇല്ലാത്തവര്‍ക്കായി സ്‌കൂള്‍ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അവസാന ഘട്ടത്തില്‍ മാത്രമേ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ.
സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ സ്‌കൂള്‍ പ്രവേശനകവാടത്തില്‍ തന്നെ ഉറപ്പാക്കണം. തെര്‍മല്‍സ്‌കാനര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയില്‍ അലംഭാവം ഉണ്ടാവരുത്.
കുട്ടികളും പരീക്ഷാ ജോലിയില്‍ ഉള്ളവരും മൂന്ന് ലയറുള്ള മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ഇതില്ലാതെ വരുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍നിന്നും മൂന്ന് ലയറുള്ള മുഖാവരണം നല്‍കണം.
മുഖാവരണം, സാനിറ്റൈസര്‍, മുതലായവ വാങ്ങുന്നതിന് എസ്.എസ്.കെയില്‍ നിന്ന് ലഭ്യമായിട്ടുള്ള സ്‌കൂള്‍ ഗ്രാന്റ് ഉപയോഗിക്കാവുന്നതാണ്.
മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും സഹകരണം ഉറപ്പാക്കണം.
പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടാവരുത്. സ്‌കൂള്‍ ഗ്രൗണ്ട്, ബസ് സ്റ്റോപ്പ് എന്നിടത്തെല്ലാം അധികൃതരുടെ ശ്രദ്ധയുണ്ടാകണം.
നിലവിലുള്ള പരീക്ഷാ സ്‌ക്വാഡിന് പുറമെ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്നുറപ്പാക്കുന്നതിനായി എ.ഇ.ഒ., ബി.പി.സി., ഡയറ്റ് ഫാക്കല്‍റ്റി എന്നിവരടങ്ങുന്ന ഉപജില്ലാതല മോണിറ്ററിങ് ടീം സ്‌കൂളുകള്‍ സന്ദര്‍ശിക്കണം.
വിദ്യാഭ്യാസ ഉപഡയറക്ടര്‍, സമഗ്ര ശിക്ഷാ ഡി.പി.സി, ഡയറ്റ് പ്രിന്‍സിപ്പാള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍, ഹയര്‍ സെക്കണ്ടറി/ വി.എച്ച്.എസ്.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യേണ്ടതാണ്.

താല്‍ക്കാലിക നിയമനം

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് പ്ലസ് ടു, ജനറല്‍ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി/ബിഎസ് സി നേഴ്സിംഗ് യോഗ്യതയുളളതും, കേരള നേഴ്സസ് ആന്‍ഡ്് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 22-ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0495 2365367.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!