കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 59,600 രൂപയായാണ് വില വര്‍ധിച്ചത്. അതേസമയം, ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ കുറയുകയാണ്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അയഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യതകളെ ബാധിക്കുന്നുണ്ട്. യു.എസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. ട്രംപ് സര്‍ക്കാറിന്റെ നയങ്ങള്‍ എന്തെന്ന് വ്യക്തമായാല്‍ സ്വര്‍ണവിലയെ അത് സ്വാധീനിക്കുമെന്ന് ഉറപ്പാണ്.