
അതിരപ്പള്ളി വനമേഖലയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ആനയെ കണ്ടെത്താൻ അതിരപ്പള്ളിയിൽ വനംവകുപ്പ് സംഘം നിരീക്ഷണം ആരംഭിച്ചു. ആനയെ കണ്ടെത്തിയാൽ ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കാൻ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർ ഡേവിഡ്, ഡോക്ടർ മിഥുൻ, ഡോക്ടർ ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തെയാണ് ചികിത്സയ്ക്ക് നിയോഗിച്ചിരിക്കുന്നത്.