മറയൂരിൽ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ ഭിക്ഷാടനത്തിനായി എത്തിയത്.ഒരു കൈ മാത്രമുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഭിക്ഷാടനം നടത്തിയത്. യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട എസ്.ഐ.പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ച നിലയിൽ ഒരു കൈ കണ്ടെത്തിയത്. ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയത്. ഇയാളെ താക്കീത് ചെയ്ത ശേഷം ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചു .
കൈ ഷര്‍ട്ടിനുള്ളില്‍ മറച്ച് ഭിക്ഷാടനം;,വ്യാജ ഭിക്ഷക്കാരൻ പിടിയിൽ

