Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടര്‍ന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്; തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് തീരുമാനമെടുക്കാന്‍ സിസ്റ്റത്തിനായില്ലെന്ന് സമരക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടര്‍ന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിലപാടെടുത്തതോടെയാണ് സമരം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. അനുപാതം കുറയ്ക്കാത്ത പക്ഷം വിരമിക്കല്‍ ഒഴിവുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് പറയുന്നത്.

തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് തീരുമാനമെടുക്കാന്‍ ഇന്നലെ വിദ്യാഭ്യാസ മന്ത്രിക്കോ സിസ്റ്റത്തിനോ കഴിഞ്ഞില്ലെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തുടരുന്ന ജയകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബുധനാഴ്ചയ്ക്കുള്ളില്‍ തീരുമാനെടുക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ബുധനാഴ്ചയ്ക്ക് മുമ്പ് തന്നെ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുപാതം 1:25 ആക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ നിലപാട്. എന്നാല്‍ ഇതിനെ ധനവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി എതിര്‍ത്തു. സര്‍ക്കാരിനുണ്ടാകുന്ന കോടികളുടെ ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഈ എതിര്‍പ്പ്. ഇന്നലെ നടത്തിയ ചര്‍ച്ചകളിലും തീരുമാനമുണ്ടാകാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം തുടരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!