Trending

മണിപ്പൂരിൽ സാഹചര്യം സങ്കീര്‍ണ്ണം;കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണം,ഇല്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കും- മണിപ്പൂർ മുഖ്യമന്ത്രി

ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്കിയത് പിൻവലിക്കണം. ഇല്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേൻ സിംഗ് വ്യക്തമാക്കി. അതിനിടെ മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ഇംഫാലിൽ സംഘർഷം തുടരുകയാണ്. മുഖ്യമന്ത്രിയുടെ വീടിന് നേരെയും അക്രമമുണ്ടായി. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും തുടരുകയാണ്. തുടർന്ന് മുഖ്യമന്ത്രി എൻഡിഎ എംഎൽഎമാരുടെ യോഗം വിളിച്ചു. അതിലാണ് കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നും സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകിയത് പിൻവലിക്കണമെന്നും ആവശ്യമുയർന്നത്. ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് ബീരേൻ സിംഗ് പറഞ്ഞെങ്കിലും എന്തായിരിക്കും ആ തീരുമാനമെന്ന് വ്യക്തമാക്കിയിട്ടില്ല.അതിനിടെ 20 കമ്പനി കേന്ദ്ര സേനയെക്കൂടി ഇന്ന് മണിപ്പൂരിലേക്ക് അയക്കും. ഇന്നലെ 50 കമ്പനി സേന മണിപ്പൂരിൽ എത്തിയിരുന്നു. എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണെന്ന് ഇന്നലത്തെ യോഗത്തിൽ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!