Kerala

അഞ്ചുവയസുകാരനെ നിലത്തുകിടത്തി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; പരാതി നൽകി ശിശുക്ഷേമസമിതി

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ചുവയസുകാരനെ പങ്കെടുപ്പിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി.എറണാകുളം ശിശുക്ഷേമ സമിതി പൊലീസിൽ പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു കൊച്ചി കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിൽ അഞ്ചുവയസുകാരനെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടിയെ ഉടുപ്പില്ലാതെ നിലത്ത് കിടത്തിയായിരുന്നു പ്രതിഷേധം. കുട്ടിയുടെ മേൽ പ്ലാസ്റ്റികും ചുള്ളിക്കമ്പും ഇടുകയും ചെയ്തിരുന്നു.

ഒരു മണിക്കൂറോളം കുട്ടിയെ കോർപ്പറേഷൻ കവാടത്തിൽ കിടത്തി പ്രതിഷേധം തുടർന്നിരുന്നു. അതേസമയം നിയമപ്രശ്‌നങ്ങൽ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. നേരത്തെ വാട്ടർ അതോറിറ്റിയുടെ സമരത്തിൽ ഇതേ കുട്ടിയെ കുളിപ്പിച്ച് സമരം നടത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!