National News

ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണനിരക്ക്, 24 മണിക്കൂറിനിടെ 131 മരണം; സര്‍വകക്ഷി യോഗം വിളിച്ച് കെജ്രിവാള്‍

Coronavirus death toll in US likely worse than numbers say - ABC News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍. 24 മണിക്കൂറിനിടെ 131 മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 7486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷമായി. ആകെ 7943 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് പുതുതായി 660 ഐസിയു കിടക്കകള്‍ കൂടി ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍. 800 കിടക്കകളുള്ള കോച്ചുകള്‍ റെയില്‍വേ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

രോഗബാധിതര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് 45 ഡോക്ടര്‍മാരെയും 160 മെഡിക്കല്‍ ജീവനക്കാരെയും അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സൂചന നല്‍കിയിരുന്നു. വിവാഹ ചടങ്ങുകള്‍ക്കടക്കം 50 പേരെ പങ്കെടുക്കാവൂ എന്ന ഉത്തരവ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. 200 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന ഒക്ടോബര്‍ 31ലെ ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.

ഒക്ടോബര്‍ 28 മുതല്‍ കോവിഡ് രോഗികളുടെ എണ്ണം ഡല്‍ഹിയില്‍ ഉയരുകയാണ്. അന്ന് 5000ത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 11ന് ഇത് 8000 കടന്നു. നവംബര്‍ 12ന് മാത്രം 104 മരണങ്ങളാണ് കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ സര്‍വ കക്ഷിയോഗം വിളിക്കാന്‍ വൈകിപ്പോയെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത വ്യക്തമാക്കി. മാസ്‌കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നു ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ കൂടുതല്‍ വെന്റിലേറ്ററുകളും കിടക്കകളും ഒരുക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!