Kerala News

ഇന്ന് അറഫാ സംഗമം

ഇന്ന് അറഫാ സംഗമം. ഹജ്ജിനെത്തിയ എല്ലാ തീർത്ഥാടകരും ഇന്ന് അറഫയിൽ സംഗമിക്കും. പാപമോചന പ്രാർത്ഥനകളും മറ്റു ആരാധനാ കർമങ്ങളുമായി സൂര്യൻ അസ്തമിക്കുന്നത് വരെ തീർത്ഥാടകർ അറഫയിൽ കഴിയും.

ഹജ്ജിൻറെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമമാണ് ഇന്ന്. ഇന്നലെ മിനായിൽ ഹജ്ജ് കർമങ്ങൾ ആരംഭിച്ച തീർഥാടകർ ഇന്ന് രാവിലെ അറഫയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് മുമ്പായി എല്ലാ തീർഥാടകരും അറഫയിൽ എത്തും. മിനായിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ ആണ് അറഫയിലേക്കുള്ള ദൂരം. ഹജ്ജ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ബസുകളിലാണ് തീർഥാടകർ അറഫയിലേക്ക് നീങ്ങുന്നത്. ഇന്ന് ഉച്ച മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ തീർഥാടകർ അറഫയിൽ സംഗമിക്കും. ളുഹ്റ്, അസർ നമസ്കാരങ്ങൾ നിർവഹിക്കുകയും അറഫാ പ്രസംഗം കേൾക്കുകയും ചെയ്യുന്ന തീർഥാടകർ വൈകുന്നേരം വരെ പാപമോചന പ്രാർഥന ഉൾപ്പെടെയുള്ള ആരാധനാ കർമങ്ങളിൽ മുഴുകും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്കാരത്തിനും ഖുതുഭയ്ക്കും ശൈഖ് ബന്തർ ബിൻ അബ്ദുൾ അസീസ് ബലീല നേതൃത്വം നല്കും. അറഫയിലെ പ്രശസ്തമായ ജബൽ റഹ്മാ മലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർഥാടകരിൽ പലരും സന്ദർശനം നടത്തും.

അകലം പാലിച്ച് തമ്പുകളിൽ കഴിയാനും കർമങ്ങൾ നിർവഹിക്കാനും വിപുലമായ സൗകര്യങ്ങളാണ് അറഫയിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്തമായ നിരീക്ഷണത്തിലാണ് തീർഥാടകരുടെ ഓരോ നീക്കങ്ങളും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ അറുപതിനായിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!