കോവിഡ് ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കുടി മരിച്ചു. മരിച്ച രണ്ടുപേരും തൃശൂര്‍ സ്വദേശികളാണ്. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന് ജോയ് (62), വേളൂക്കര കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പക്കാരന്‍ ജോണ്‍ (67) എന്നിവരാണു മരിച്ചത്.
ജോയ് കഴിഞ്ഞ 42 വര്‍ഷമായി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കോവിഡ് ബാധിച്ച് മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. ജോണ്‍ 25 വര്‍ഷമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.