തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വി.ഡി സതീശന് ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക സൂചിക കുറച്ച് നാളായി സ്തംഭനാവസ്ഥയിലാണ്. കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്. 5.05 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവുണ്ടെന്നും പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യജീവി ശല്യം നേരിടാന്‍ 192 കോടി
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ എഐ സാങ്കേതികവിദ്യ
വന മേഖലക്കായി 241 .8 കോടി
കൃഷിക്കും അനുബന്ധ മേഖലക്കുമായി 2534.51 കോടി
പുതിയ നാളികേര സംഭരണ കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും
യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കും
മൃഗ സംരക്ഷണം- 258 കോടി
മില്‍മ- 6.70 കോടി
റബ്ബറിന്റെ താങ്ങുവില കൂട്ടി
റബ്ബറിന്റെ താങ്ങു വില 200ല്‍ നിന്ന് 250 രൂപയാക്കി വര്‍ധിപ്പിച്ചു
കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. പ്രാരംഭ നടപടികള്‍ക്കായി 20 കോടി
സ്ത്രീ സൗജന്യ യാത്രക്കായി കെഎസ്ആര്‍ടിസിക്ക് 500 കോടി രൂപ നല്‍കും
മലയാളം എഐ സംരംഭം ആരംഭിക്കും
മലയാളം എഐക്കായി 10 കോടി
ജെന്‍സി ആന്‍ഡ് ന്യൂജന്‍ ടെക്നോളജി- 5O കോടി
ആഭരണ പാര്‍ക്കും ഫര്‍ണിച്ചര്‍ ഹബ്ബും
കൊച്ചി – തൃശൂര്‍ ആഭരണ പാര്‍ക്ക് – 10 കോടി
കൊച്ചി-ആലുവ -പെരുമ്പാവൂര്‍ ഫര്‍ണിച്ചര്‍ ഹബ്ബ് – 10 കോടി
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ പ്രത്യേക കേന്ദ്രം
കേരള ഡിസാസ്റ്റര്‍ റെസിലിയന്‍ പദ്ധതി നടപ്പിക്കും- 15 കോടി
കേരള സ്കൂള്‍ ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് പ്ലാനിങ്- 2 കോടി
മലയാള സിനിമക്കായി പദ്ധതികള്‍
ജെ.സി ഡാനിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി കൊച്ചിയില്‍- 100 കോടി
എം.ടി വാസുദേവന്‍ നായര്‍ സ്മാരക കള്‍ച്ചറല്‍ പാര്‍ക്ക് കോഴിക്കോട്- 50 കോടി
ജെന്‍സി കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
ജോണ്സണ് മാഷുടെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി- 5 കോടി
ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും
ഇന്ദിര ഗ്യാരണ്ടി പ്രാരംഭ ചെലവുകള്‍ക്ക്- 10 കോടി

