National News

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ കുത്തിക്കൊന്നു

സുഹൃത്തായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ചെയ്തത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ കുത്തിക്കൊന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി നിഖില്‍ ചൗഹാനാണ് (19) മരിച്ചത്. സമപ്രായക്കാരായ രാഹുല്‍, ഹാറൂണ്‍ എന്നിവരാണ് നിഖിലിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുന്‍പ് ഓപണ്‍ ലേണിങ് സ്‌കൂളിലെ ഒരു വിദ്യാർത്ഥി നിഖിലിന്റെ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇത് നിഖില്‍ ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് പ്രതി നിഖിലിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നിഖില്‍ ചൗഹാന്‍. ബിന്ദാപുര്‍ സ്വദേശിയായ പ്രതി രാഹുല്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. രാഹുലിന്റെ സുഹൃത്തും ജാനക്പുരി സ്വദേശിയുമാണ് ഹാറൂണ്‍. നിലോത്തി ഏരിയയില്‍ ടീ-ഷര്‍ട്ട് ഫാക്ടറിയിലെ ജോലിക്കാരനാണ്.

ഞായറാഴ്ച ഉച്ചയോടെ, പ്രതിയും മൂന്നു സുഹൃത്തുക്കളുമെത്തി, ആര്യഭട്ട കോളജിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന നിഖിലിന്റെ നെഞ്ചില്‍ കത്തി കുത്തിക്കയറ്റി. നിരവധി തവണ കുത്തേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നിഖിലിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!