kerala Kerala

താന്‍ ഉപയോഗിക്കുന്നത് കഞ്ചാവും മെത്താഫെറ്റമിനും; ലഹരി എത്തിച്ചു നല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകര്‍; ഷൈന്‍ ടോം

കൊച്ചി: ഉപയോഗിക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കി. ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകരാണെന്നും നടന്‍ പറഞ്ഞു.

ലഹരി വിമുക്തി കേന്ദ്രത്തില്‍ രണ്ടാഴ്ച ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ഇവിടെനിന്നും ഇയാള്‍ ചാടിപ്പോവുകയായിരുന്നു. കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കാതെയാണ് ഷൈന്‍ ചാടിപ്പോയത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കിയിട്ടുണ്ട്.

ഷൈന്‍ പ്രതിയായ 2015ലെ കൊക്കൈയന്‍ കേസില്‍ തസ്‌ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് തസ്‌ലീമ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഷൈനടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

പ്രധാന ഡ്രഗ് ഡീലറായ സജീറുമായും പരിചയമുണ്ടെന്ന് നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈന്‍ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാല്‍ ഇടപാടുകളുടെ രേഖകള്‍ പൊലീസ് കാണിച്ചതോടെ നടന്‍ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നല്‍കിയത്. പല തവണയായി സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.

അതേസമയം, ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം നടനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. ആശുപത്രിയുടെ പുറകിലെ വാതിലിലൂടെയാണ് നടനെയുംകൊണ്ട് പൊലീസ് സംഘം പുറത്തിറങ്ങിയത്. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടയച്ചു. നടന്റെ രക്തവും നഖവും മുടിയുമാണ് ലഹരിപരിശോധനയ്ക്കായി ശേഖരിച്ചത്. അടുത്തദിവസങ്ങളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധനയില്‍ വ്യക്തമാകും. ഷൈന്‍ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!