ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ലഹരി സംഘം പൊലീസിനെ അക്രമിച്ചു.പൊലീസ് സ്റ്റേഷൻ്റെ മതിൽ ചാടിക്കടന്നാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. എ.എസ്.ഐയാണ് ആക്രമിച്ചത്. സംഭവത്തിൽ പുത്തൂർ സ്വദേശി റബിൻ ബേബി, നടുവണ്ണൂർ ബബിനേഷ്, വട്ടോളി ബസാർ സ്വദേശി നിധിൻ എന്നിവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ബാലുശ്ശേരി സ്റ്റാൻഡിൽ വെച്ച് നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയ ഇവരെ പോലീസ് എത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇതിന്റെ പ്രതികാരം തീർക്കാനാണ് രാത്രി വീണ്ടും സ്റ്റേഷൻ മതിൽ ചാടി കടന്നു പോലീസുകാരെ ആക്രമിച്ചത് എന്നാണ് പറയുന്നത്.
പോലീസിനും രക്ഷയില്ല; സ്റ്റേഷനിൽ കയറി ആക്രമിച്ച് ലഹരി സംഘം

