Kerala

വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി; പരാതിക്കാരന് എയർ ഇന്ത്യ നഷ്ടപരിഹാരമായി നൽകേണ്ടത് 35,000 രൂപ

ചെന്നൈ : വിമാനയാത്രക്കിടെ വിളമ്പിയ ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി കണ്ടെത്തി സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. 35,000 രൂപ ആണ് പരാതിക്കാരന് നഷ്ടപരിഹാരമായി കമ്പനി നൽകേണ്ടത്.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറച്ചത്കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത ആൾക്കാണ് വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയത്. സംഭവത്തെകുറിച്ച് ഇയാൾ വിമാന ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്നായിരുന്നു പരാതിക്കാരൻ കോടതിയെ സമീപിച്ചതും അനുകൂല വിധിയുണ്ടായതും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!