Kerala

കേരളത്തെ ആശങ്കയിലാഴ്ത്തി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു.

തിരുവനന്തപുരം കേരളത്തെ ആശങ്കയിലാഴ്ത്തി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ആരംഭിച്ചതിന് പിന്നാലെയാണ് പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഓഫീസർമാരുടെ സംഘടനകൾ തുടങ്ങി കെഎസ്ഇബിയുമായി ബന്ധപ്പെട്ട സംഘടനകൾ ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്നതോടെ കേരളം ഇരുട്ടിലാകും. അറ്റകുറ്റപണികൾ മുതൽ, തുലാം മാസത്തിൽ ഉണ്ടാകുന്ന അടിയന്തിര വൈദ്യുതി തകരാർ ഉൾപ്പെടെ പരിഹരിക്കാൻ ആളില്ലാതാകും. ഇത് ഉണ്ടാക്കുന്ന ഭീതി ചെറുതാകില്ല.

നിയമനമടക്കമുള്ള വിഷയങ്ങളുയർത്തിയാണ് തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി പണിമുടക്കിലേക്ക് കടക്കുന്നത്. 9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ കെഎസ്ഇബി മാനേജ്മെന്റോ ചെയ്യുന്നില്ലെന്നാണ് സമര സമിതി പറയുന്നത്. 9000 ഒഴിവുകളിൽ 70 ശതമാനവും ഫീൾഡിൽ പണിയെടുക്കാനുള്ള ജീവനക്കാരാണ്. ലൈൻമാൻ, വർക്കർ, ഓവർസീയർ എന്നിവരുടെ കുറവ് നിലവിലുള്ള ജീവനക്കാർക്ക് ഇരട്ടി ഭാരവും പലയിടത്തും ആളില്ലാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്സിപിഎം തൊഴിലാളിയായ സിഐടിയുവും സമരത്തിന്റെ നേതൃത്വത്തിൽ ഉണ്ട്. കെഎസ്ഇബി മാനേജ്മെൻ്റിൻ്റെ പിടിപ്പുകേട് ചൂണ്ടിക്കാണിച്ചാണ് സിഐടിയു സമര രംഗത്തുള്ളത്. നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാനേജ്‌മെൻ്റ് കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപമാണ് സമര രംഗത്തേക്ക് എത്തിച്ചത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് പണം അനുവദിക്കുക, ആരോഗ്യ ചികിത്സാ പദ്ധതി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.

നിലവിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉടൻ പണിമുടക്കാനാണ് തീരുമാനം. 2016ലെയും 2021ലെയും ശമ്പള പരിഷ്ക്കരണത്തിന് അംഗീകാരം തരാതിരിക്കാൻ ഉന്നത പദവിയിലിരിക്കുന്ന ചിലർ ശ്രമിക്കുന്നതായുള്ള ആരോപണവും ഇവർ ഉന്നയിക്കുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!