National News

ചൈനയെ മറികടന്ന് റെക്കോഡ് നേട്ടത്തിൽ ഇന്ത്യ; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രണ്ടര കോടി വാക്സിനേഷൻ,നന്ദി പറഞ്ഞ് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിനേഷനുമായി രാജ്യം.. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകൾ രാജ്യത്ത് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. രാത്രി 12 മണി കഴിഞ്ഞപ്പോള്‍ കോവിന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം സെപ്തംബര്‍ 17ന് 2,50,10,390 പേരാണ് കൊവിഡിനെതിരെ രാജ്യത്ത് വാക്സിനെടുത്തത്.

ജൂണ്‍ മാസത്തില്‍ ഒരു ദിവസം 2.47 കോടി പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കിയ ചൈനയായിരുന്നു നേരത്തെ ഈ കണക്കില്‍ മുന്നില്‍. എന്നാല്‍ ഈ റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഇന്ത്യ മറികടന്നത്.
റെക്കോർഡ് വാക്സിനേഷനിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമേകുന്നതാണ് വാക്സിനേഷനിലെ റെക്കോർഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!