വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏൽപിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന പൊലീസ് ഇന്ന് സർക്കാരിനെ അറിയിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുക.
കേസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകൾ കൂടി അന്വേഷിക്കണമെന്ന് അന്വേഷണ സംഘത്തിന് പൊലീസ് മേധാവി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ സർക്കാരിന് എന്തു തീരുമാനവുമെടുക്കാമെന്ന് ഡിജിപി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. ബാലഭാസ്കറിന്റെ ബന്ധുക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിച്ചുവെന്നും പരിശോധിച്ചിവെന്നും യോഗം വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.