Kerala

വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷന്‍ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷന്‍ നോട്ടീസ് നല്‍കേണ്ടതില്ല: കെ എസ് ഇ ബി

തിരുവനന്തപുരം: ബില്‍ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആണ് ഉപഭോക്താവിന് നല്‍കുന്നത്.

ഇത് സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ റെഗുലേഷന് 138ല്‍ വ്യക്തമാക്കിയിട്ടുണ്ട്.ആയതിനാല്‍തന്നെ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

2021 ഒക്ടോബര്‍ ഒന്നിലെ WP(C) NO. 11372 OF 2021 കേസിന്റെ വിധിന്യായത്തില്‍ കേരള ഹൈക്കോടതി ഇത് ശരിവച്ചിട്ടുണ്ടെന്നും കെഎസ്‌ഇബി വ്യക്തമാക്കി. വൈദ്യുതി ബില്‍ തയ്യാറാക്കുന്ന തീയതിക്കുശേഷം 10 ദിവസം പിഴകൂടാതെ പണമടയ്ക്കുന്നതിനും തുടര്‍ന്ന് 15 ദിവസം പിഴയോടുകൂടി പണമടയ്ക്കുന്നതിനും അവസരമുണ്ടായിരിക്കും.

2014 ലെ കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡിന്റെ 122, 123 റെഗുലേഷനുകളനുസരിച്ചാണ് കെ എസ് ഇ ബി ബില്‍ തയ്യാറാക്കുന്നത്. വെറുമൊരു ബില്‍ മാത്രമല്ല,ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആയാണ് കെ എസ് ഇ ബി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ നല്‍കുന്നത്.

ഉപഭോക്താവിന്റെ പേര്, കണ്‍സ്യൂമര്‍ നമ്ബര്‍, ബില്ലിംഗ് കാലയളവ്, മുൻപത്തെയും ഇപ്പോഴത്തെയും റീഡിംഗുകള്‍, ബില്‍ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!