കുന്ദമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭഗമായി കുരികത്തൂർ ചത്താൻകാവ് സബ്‌സെന്റർ, പൈങ്ങോട്ടുപുറം സബ്‌സെന്റർ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ജെഎച്ച് എൽ, ജെപിഎച്ച്എൻ, എംഎൽഎസ്പി ജീവനക്കാരുടെ സേവനങ്ങൾ സമൂഹത്തിന്റെ താഴെ കടയിലേക്ക് കൂടി എത്തിക്കാൻ വേണ്ടിയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നത്.
ഹോസ്പിറ്റലിൽ തിരക്ക് കുറക്കുക, പൊതുജനാരോഗ്യ സേവനങ്ങൾ, കുടുംബക്ഷേമ പ്രവർത്തനങ്ങൾ, ജീവിത ശൈലിരോഗ നിയന്ത്രണം തുടങ്ങിയവക്കുള്ള സർക്കാർ സേവനങ്ങൾ പൊതു ജനങ്ങളിൽ പെട്ടന്ന് എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ലക്ഷ്യം.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനിൽ ആരോഗ്യവും വനിതാ ശിശു ക്ഷേമവും വകുപ്പ് മന്ത്രി ശ്രീമതി വീണജോർജ് അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിന് ശേഷം ബഹുമാനപെട്ട കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുൽകുന്നുമ്മൽ അധ്യക്ഷതയിൽ കുന്ദമംഗലം എം എൽ എ ശ്രീ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി, വാർഡ് മെമ്പർ മാർ ആയ സുരേഷ് ബാബു കെ, സമീറ അരീപുറത്തു, ബൈജു ചോയ്മഠത്തിൽ,പ്രീതി യു സി,ശിവാനന്ദൻ എന്നീ വാർഡ് മെമ്പർ മാർ പങ്കെടുത്തു. ചടങ്ങിൽ കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സിബി കെ വി സ്വാഗത്താവും ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത്. എം നന്ദി യും രേഖപ്പെടുത്തി.