മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൌസിൽ സംസ്ഥാന കൗൺസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പിഎംഎ സലാം ജനറൽ സെക്രട്ടറിയായും സി ടി അഹമ്മദ് അലി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രൊഫ ആസിദ് ഹുസൈൻ തങ്ങൾ, അബ്ദു റഹ്മാൻ രണ്ടത്താണി, അഡ്വ എൻ ഷംസുദിൻ,കെ എം ഷാജി, സി പി ചെറിയ മുഹമ്മദ്, സി മമ്മൂട്ടി, പി എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു സി രാമൻ, അഡ്വ മുഹമ്മദ് ഷാ, ഷാഫി ചാലിയം തുടങ്ങിയവർ പ്രസിഡന്റായും വി കെ ഇബ്രാഹിം കുഞ്ഞ്, എം സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി എ എം എ കരിം, സി എച്ച് റഷീദ്, ടി എം സലിം,സി പി ബാവ ഹാജി,ഉമ്മർ ചണ്ടികശാല, പൊട്ടൻ കണ്ടി അബ്ദുള്ള, സി പി സൈതലവി തുടങ്ങിയവർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുകയാണെന്ന് സൂചനകളുണ്ട്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു.